ഇതൊരു നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ഉടൻ തന്നെ പൂർണമാവുന്നതാണ്
അപകടകരമായ മരങ്ങൾ നീക്കം ചെയ്യണം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെന്ന് ഉള്ളിയേരി പഞ്ചായത്ത്

June 1, 2026

ഉള്ളിയേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കാലവർഷം മുന്നിൽക്കണ്ട് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. അപകട ഭീഷണിയുയർത്തുന്ന മരങ്ങളും മരച്ചില്ലകളും ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും വെട്ടി ഒതുക്കുകയോ നീക്കം ചെയ്യുകയോ വേണം.
മരങ്ങൾ നീക്കം ചെയ്യാത്ത പക്ഷം ഉണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദി. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2)(വി) പ്രകാരം ഇത്തരം ഉടമസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അറിയിച്ചു. വരാനിരിക്കുന്ന മഴക്കാലത്ത് നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ഉടമസ്ഥർ ജാഗ്രത പാലിക്കണമെന്നും സെക്രട്ടറി അറീയിച്ചു.

അപകടകരമായ മരങ്ങൾ നീക്കം ചെയ്യണം; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെന്ന് ഉള്ളിയേരി പഞ്ചായത്ത്