ഉള്ളിയേരി ഗ്രാമപഞ്ചായത്ത് - ഒറ്റനോട്ടത്തിൽ
ജില്ല: കോഴിക്കോട്
താലൂക്ക്: കൊയിലാണ്ടി
ബ്ലോക്ക്: ബാലുശ്ശേരി
വിസ്തീർണ്ണം: 25.6 ചതുരശ്ര കിലോമീറ്റർ
വാർഡുകൾ: 19 (കക്കഞ്ചേരി, തെരുവത്ത് കടവ്, കയക്കാട് വെസ്റ്റ്, ഉള്ളിയേരി വെസ്റ്റ്, ഉള്ളിയേരി നോർത്ത്, ഒറവിൽ, ഉള്ളിയേരി സൌത്ത്, മാമ്പൊയിൽ, മുണ്ടോത്ത്, കുന്നത്തറ, നാറാത്ത്, പുത്തൂർവട്ടം, പുത്തഞ്ചേരി, ഒള്ളൂർ, കണയംങ്കോട്, ഒള്ളൂർ നോർത്ത്, കന്നൂര്, ആനവാതിൽ, മനാട്)
പ്രധാന വിളകൾ: നെല്ല്, തെങ്ങ്, കവുങ്ങ്, കശുവണ്ടി.
ജലസ്രോതസ്സുകൾ: കോരപ്പുഴയുടെ ഭാഗങ്ങളായ രാമൻപുഴ, അയനിക്കാട് പുഴ, ഒള്ളൂർ പുഴ, തോരായിമുട്ട് എന്നിവ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒഴുകുന്നു. ഏതാണ്ട് 14 കി.മീ. പുഴയോര പ്രദേശമാണ്.
📍 അതിരുകൾ:
തെക്ക്: അത്തോളി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകൾ
വടക്ക്: നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ
കിഴക്ക്: ബാലുശ്ശേരി, അത്തോളി, കോട്ടൂർ പഞ്ചായത്തുകൾ
പടിഞ്ഞാറ്: അരിക്കുളം, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും, കൊയിലാണ്ടി നഗരസഭയും