Kozhikode District
നിർമ്മലം സുന്ദരം ഉള്ളിയേരി അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യൽ - ഇ ടെണ്ടർ പരസ്യം

October 23, 2026

ഉള്ളിയേരിഗ്രാമപഞ്ചായത്തിലെ 2026-2027 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വി.ഇ.ഒ നിർവഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കുന്ന പ്രൊജക്ട് നമ്പർ : 96/2027, നിർമ്മലം സുന്ദരം ഉള്ളിയേരി എന്ന പ്രൊജക്റ്റിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളിൽ റിജെക്ടട് വേസ്റ്റ് ആയവ സംഭരണ കേന്ദ്രത്തിൽ നിന്നും സംസ്കരണത്തിനായി നീക്കം ചെയ്യുന്ന പ്രവർത്തി നടത്തുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനും, ശുചിത്വ മിഷൻ അംഗീകാരവും കോഴിക്കോട് ജില്ലയിൽ പ്രവർത്തനമുള്ളതുമായ അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികൾ എന്നിവയിൽ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുള്ള ഇ-ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ഇ-ടെൻഡർ ഫോറം ഡൗൺലോഡ് ആരംഭിക്കുന്ന തീയതി: 26/10/2026 10 A.M

ഇ-ടെൻഡർ ഫോറം ഡൗൺലോഡ് അവസാനിക്കുന്ന തീയതി: 10/11/2026, 06 P.M

ഇ-ടെൻഡർ തുറന്നു പരിശോധിക്കുന്ന തീയതി: 11/11/2026, 11 A.M


ക്രമ.നം പ്രോജക്റ്റ് നമ്പറും, പേരും അടങ്കല്‍ ഫോറം വില നിരത ദ്രവ്യം(2.5%)
1 96/2027, നിർമ്മലം സുന്ദരം ഉള്ളിയേരി –റിജക്ടഡ് വേസ്റ്റ് കയറ്റി അയക്കുന്നതിനുള്ള തുക നൽകൽ 10,00,000/- രൂപ 5000+18 % GST 25000/- രൂപ

നിബന്ധനകൾ:
1. നിർദിഷ്ട രീതിയിൽ തയ്യാറാക്കിയ ടെൻഡറുകൾ നിശ്ചിത സമയത്തിനു മുമ്പായി ഇ-ടെൻഡർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കണം.
2. അപൂർണമായ ഇ-ടെൻഡറുകൾ നിരസിക്കുന്നതാണ്.
3. സംസ്ഥാന ശുചിത്വമിഷന്റെ അംഗീകാരമുള്ള ഏജൻസി ആയിരിക്കണം
4. ഇ-പെയ്മെന്റ് റസീറ്റ്, ടെൻഡർ ഡോക്യുമെന്റിൽ ആവശ്യപ്പെട്ട അനുബന്ധ രേഖകൾ എന്നിവയുടെ അസ്സൽ പകർപ്പുകൾ എന്നിവ ടെൻഡറുകൾ തുറന്നു പരിശോധിക്കുന്നതിന് മുൻപായി തപാൽ മുഖേനയോ, നേരിട്ടോ പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.
5. പ്രൊക്യൂർമെൻറ് മാനുവൽ പ്രകാരമുഉള്ള നിബന്ധനകളും, മറ്റു സർക്കാർ ഉത്തരവുകളും ബാധകമായിരിക്കും.
6. ഓൺലൈൻ ആയി എല്ലാ രേഖകളും സമർപ്പിക്കുകയും എന്നാൽ നിശ്ചിത സമയത്തിനകം ഹാര്‍ഡ്കോപ്പികൾ സമർപ്പിക്കാതിരിക്കുകയും ചെയ്യുന്ന കരാറുകാരുടെ നിരതദ്രവ്യം സർക്കാറിലേക്ക് മുതൽ കൂട്ടുന്നതാണ്.
7. മാലിന്യങ്ങൾ ലോഡ് ആകുന്ന മുറയ്ക്ക് സംസ്കരിക്കുന്നതിനായി നീക്കം ചെയ്യേണ്ടതാണ്.
8. ലോഡ് എടുക്കാൻ വരുന്ന വാഹനത്തില്‍ ജി പി എസ് ഘടിപ്പിച്ചിരിക്കണം.
9. ലോഡ് നീക്കം ചെയ്യുന്നത് പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചു കൊണ്ടും സമയക്രമം പാലിച്ച് കൊണ്ടുമായിരിക്കണം.
10. ലോഡ് എടുക്കാൻ വരുന്ന വാഹനം ലോഡ് കയറ്റുന്നതിനു മുൻപും ലോഡ് കയറ്റിയതിനുശേഷവും വെയ് ബ്രിഡ്ജിൽ നിന്നും തൂക്കി അതിന്റെ റസീറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതാണ്.
11. ടെണ്ടര്‍ സ്വീകരിക്കുന്ന ദിവസം അവധി ആകുന്ന പക്ഷം തൊട്ടടുത്തുള്ള പ്രവർത്തി ദിവസം ടെൻഡർ നടപടി നടത്തുന്നതാണ്.
12. ടെണ്ടർ സ്വീകരിക്കുന്നതിനും, അംഗീകരിക്കുന്നതിനും, കാരണം കൂടാതെ നിരസിക്കുന്നതിനും ഉള്ള അധികാരം ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമാണ്.
(ഒപ്പ്)
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
ഉള്ളിയേരി ഗ്രാമപഞ്ചായത്ത്