ഉള്ളിയേരി ഗ്രാമപഞ്ചായത്ത് - പ്രവേശനോൽസവം
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം :-
ഉള്ളിയേരി :ഉള്ളിയേരി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കക്കഞ്ചേരി ഗവ :എൽ പി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ നിഷ ശ്രാവണത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി നാസർ ഉദ്ഘാടനം ചെയ്തു. പുതുതായി പ്രവേശനം നേടിയ കുഞ്ഞുങ്ങൾക്ക് പഞ്ചായത്ത് വികസന കാര്യചെയർമാൻ ശ്രീ ഷാജു ചെറുക്കാവിൽ സമ്മാന കിറ്റ് വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുഗമ ഹരിദാസ് കുഞ്ഞുങ്ങളുടെ അക്ഷര സമർപ്പണ പരിപാടിക്ക് നാന്ദി കുറിച്ചു. പ്രശസ്ത സംഗീതാധ്യാപകൻ ശ്രീ സുരേന്ദ്രൻ പുത്തൂർവട്ടം നാടൻപാട്ടും കുട്ടിക്കവിതകളും കഥകളുമൊക്കെയായി കുട്ടികളുമായി സംവദിച്ചു. ലിൻഷ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന സദസ്സൊ ന്നടങ്കം പുകയില വിരുദ്ധ പ്രതിജ്ഞ എടുത്തു. 20)o വാർഡ് മെമ്പർ ബിന്ദു കൊയിലോത്ത്, പിടിഎ പ്രസിഡണ്ട് മുഹമ്മദ് പി, എം പി ടി എ ചെയർപേഴ്സൺ കെ ഷൈമ, എസ് എം സി ചെയർമാൻ ദാസൻ കെ പി എന്നിവർ ആശംസ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശത്തോടെ ആരംഭിച്ച ചടങ്ങിന് പ്രധാനാദ്ധ്യാപകൻ വി ഷാജു മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബേബി രമ്യ നന്ദിയും അറിയിച്ചു.