വിജയികളെ അനുമോദിച്ചു.
ഉള്ളിയേരി പഞ്ചായത്ത് എസ് എസ് എൽ സി , പ്ലസ് ടു , എൽ എസ് എസ് , യു എസ് എസ് , എൻ എം എം എസ് വിജയികളേയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികളേയും ആദരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി നാസർ അധ്യക്ഷനായി . മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് പ്രിയ പുനത്തില്‍ , വികസന സമിതി ചെയർമാൻ ഷാജു ചെറുക്കാവില്‍, ക്ഷേമ സമിതി ചെയർപേഴ്സണ്‍ ബിന്ദു താനിക്കൽ , ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണ്‍ സുഗമ ഹരിദാസ് , വാർഡ് മെമ്പർ കൃഷ്ണൻ കൂവില്‍, വിദ്യഭ്യാസ സമിതി കണ്‍വീനർ ഗണേശൻ കക്കഞ്ചേരി എന്നിവർ സംസാരിച്ചു. കെ അനിൽ സ്വാഗതവും എം എം മിനീഷൻ നന്ദിയും പറഞ്ഞു.