കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാടും ദൌത്യവും
1. കാഴ്ചപ്പാട് (Vision)
പൂർണ്ണമായ ശുചിത്വവും ആരോഗ്യകരമായ ജീവിത അന്തരീക്ഷവും.
പച്ചപ്പും ജലസമൃദ്ധിയും നിലനിർത്തുന്ന പ്രകൃതി സൗഹൃദ ഗ്രാമം.
ദാരിദ്ര്യരഹിതവും, എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവ ഉറപ്പുവരുത്തുന്നതുമായ ഒരു സമൂഹം.
2. ദൗത്യം (Mission)
ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണം: വാർഡ് സഭകൾ, ഗ്രാമസഭകൾ എന്നിവയിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി വികസന പദ്ധതികൾ തയ്യാറാക്കുക.
കാര്യക്ഷമമായ സേവനങ്ങൾ: ഓൺലൈൻ സംവിധാനങ്ങളിലൂടെയും സുതാര്യമായ ഭരണത്തിലൂടെയും പൊതുജനങ്ങൾക്ക് പഞ്ചായത്ത് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക.
അടിസ്ഥാന സൗകര്യ വികസനം: റോഡുകൾ, കുടിവെള്ളം, വൈദ്യുതി, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ നിലവാരം ഉയർത്തുക.
സുസ്ഥിര ഉപജീവനം: കൃഷി, ചെറുകിട വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രാദേശിക സാമ്പത്തിക വളർച്ച ഉറപ്പാക്കുക.