ഇതൊരു നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ഉടൻ തന്നെ പൂർണമാവുന്നതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

നാസർ പി

പ്രസിഡൻ്റ്

പ്രിയ എ ആർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജു ചെറുക്കാവിൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു താനിക്കൽ

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഗമ ഹരിദാസ്

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിൽ ഡേവിഡ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല           :കോഴിക്കോട്
ബ്ലോക്ക്    :ബാലുശ്ശേരി
വിസ്തീര്‍ണ്ണം  :25.6 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം  :19
ജനസംഖ്യ  :27805
പുരുഷന്‍മാര്‍ :13756
സ്ത്രീകള്‍ :14049
ജനസാന്ദ്രത :1074
സ്ത്രീ : പുരുഷ അനുപാതം :1021
മൊത്തം സാക്ഷരത  :90.15
സാക്ഷരത (പുരുഷന്‍മാര്‍ ) :95.79
സാക്ഷരത (സ്ത്രീകള്‍ ) :84.7
Source : Census data 2001
ഫോണ്‍ നമ്പര്‍            0496265229
ഫോണ്‍ നമ്പര്‍    9496098177
ഇമെയില്‍    secretaryulliyerigp@gmail.com
വെബ്സൈറ്റ്    http://ulliyeripanchayat.lsgkerala.gov.in

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്. 25.6 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് 1961 ഡിസംബർ 12-നാണ് നിലവിൽ വന്നത്. വടക്ക് നടുവണ്ണൂർ, കിഴക്ക് ബാലുശ്ശേരി, തെക്ക് അത്തോളി, പടിഞ്ഞാറ് കൊയിലാണ്ടി മുനിസിപ്പാലിറ്റി തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളുമായി ഇതിന് അതിരുകളുണ്ട്. മലനാട്, ഇടനാട്, തീരദേശം എന്നീ പൊതുസ്വഭാവങ്ങളുള്ള ഇവിടുത്തെ ഭൂപ്രകൃതിയിൽ 42-ഓളം ചെറുതും വലുതുമായ കുന്നുകൾ (കക്കാട് മല, മേടക്കുന്ന്, കോട്ടക്കുന്ന് തുടങ്ങിയവ), ഫലഭൂയിഷ്ഠമായ സമതലങ്ങൾ, വെള്ളക്കെട്ടുകൾ (പുത്തഞ്ചേരി കെട്ട്), പുഴകൾ (കോരപ്പുഴയുടെ ഭാഗങ്ങളായ രാമൻപുഴ, ഒള്ളൂർ പുഴ) എന്നിവ ഉൾപ്പെടുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, കശുവണ്ടി എന്നിവയാണ് പ്രധാന കാർഷിക വിളകൾ. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള ഈ പ്രദേശത്ത്, ചേരമാൻ പെരുമാളിന്റെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 6, 2026

പരിസ്ഥിതി ദിനം - ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

"മനുഷ്യർ ഭൂമിയുടെ കാവലാളുംസർവ്വ ജീവജാലങ്ങളുടെയും സംരക്ഷകരും" ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. നാസർഉള്ളിയേരി ഗ്രാമ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പാലോറ ഹൈസ്‌കൂൾ അങ്കണത്തിൽ വെച്ച് ഫലവർഗ്ഗ ചെടി നടീൽ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹംപുതു തലമുറ മണ്ണിൽ നിന്നും...

കൂടുതൽ വായിക്കുക
പുതിയ വാർത്ത