ഇതൊരു നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. ഉടൻ തന്നെ പൂർണമാവുന്നതാണ്
പരിസ്ഥിതി ദിനം - ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

June 6, 2026

"മനുഷ്യർ ഭൂമിയുടെ കാവലാളും
സർവ്വ ജീവജാലങ്ങളുടെയും സംരക്ഷകരും" ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. നാസർ

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പാലോറ ഹൈസ്‌കൂൾ അങ്കണത്തിൽ വെച്ച് ഫലവർഗ്ഗ ചെടി നടീൽ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
പുതു തലമുറ മണ്ണിൽ നിന്നും അകന്നു പോകുന്ന സ്ഥിതി ഉണ്ടായാൽ അത് പ്രകൃതിക്ക് മാത്രമല്ല സർവ്വ ജീവജാലങ്ങൾക്കും ദോഷകരമായി ഭവിക്കുമെന്നും ആയതിനാൽ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചു പ്രവർത്തിച്ചു കൊണ്ട് മണ്ണും ജലവും എന്നു വേണ്ട പ്രകൃതിയെ തന്നെ  മാലിന്യമുക്തമാക്കാനും പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുഗമ ഹരിദാസ്, പി ടി എ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബഷീർ ഇ എം, കൃഷി ഓഫീസർ മൊഹമ്മദ് പി എം, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീജിത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സരിത ടീച്ചർ, കൃഷി അസിസ്റ്റൻറ് റിജിൽ പി പി, വിവിധ ക്ലബ്ബ് അംഗങ്ങൾ അധ്യാപകർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി ദിനം - ഉള്ളിയേരി ഗ്രാമപഞ്ചായത്ത്