പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

നാസർ പി

പ്രസിഡൻ്റ്

പ്രിയ എ ആർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജു ചെറുക്കാവിൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു താനിക്കൽ

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഗമ ഹരിദാസ്

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സെൽവരത്നം പി
സെൽവരത്നം പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

_________________

ജില്ല : കോഴിക്കോട്
_________________
താലൂക്ക് : കൊയിലാണ്ടി
_________________
വില്ലേജ് : ഉള്ളിയേരി
_________________
ബ്ലോക്ക് : ബാലുശ്ശേരി
_________________
നിയോജകമണ്ഡലം : ബാലുശ്ശേരി
_________________
വിസ്തീർണ്ണം : 25.6
_________________
വാർഡുകൾ : 21
_________________
 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്. 25.6 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് 1961 ഡിസംബർ 12-നാണ് നിലവിൽ വന്നത്. വടക്ക് നടുവണ്ണൂർ, കിഴക്ക് ബാലുശ്ശേരി, തെക്ക് അത്തോളി, പടിഞ്ഞാറ് കൊയിലാണ്ടി മുനിസിപ്പാലിറ്റി തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളുമായി ഇതിന് അതിരുകളുണ്ട്. മലനാട്, ഇടനാട്, തീരദേശം എന്നീ പൊതുസ്വഭാവങ്ങളുള്ള ഇവിടുത്തെ ഭൂപ്രകൃതിയിൽ 42-ഓളം ചെറുതും വലുതുമായ കുന്നുകൾ (കക്കാട് മല, മേടക്കുന്ന്, കോട്ടക്കുന്ന് തുടങ്ങിയവ), ഫലഭൂയിഷ്ഠമായ സമതലങ്ങൾ, വെള്ളക്കെട്ടുകൾ (പുത്തഞ്ചേരി കെട്ട്), പുഴകൾ (കോരപ്പുഴയുടെ ഭാഗങ്ങളായ രാമൻപുഴ, ഒള്ളൂർ പുഴ) എന്നിവ ഉൾപ്പെടുന്നു. നെല്ല്, തെങ്ങ്, കവുങ്ങ്, കശുവണ്ടി എന്നിവയാണ് പ്രധാന കാർഷിക വിളകൾ. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള ഈ പ്രദേശത്ത്, ചേരമാൻ പെരുമാളിന്റെ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

തൂഫാൻ 2.0 ഉള്ളിയേരി പഞ്ചായത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാസർ പി പതാക ഉയർത്തി നിർവഹിക്കുന്നു

തൂഫാൻ 2.0 സംസ്ഥാന തല ഉദ്ഘാടനം ബഹു മുഖ്യമന്ത്രി മലപ്പുറത്ത് നിർവ്വഹിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പതാക ഉയർത്തലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ നാസർ പി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രിയ പുനത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻറിംങ് കമ്മറ്റി ചെയർമാൻമാരായ ഷാജു ചെറുക്കാവിൽ , ബിന്ദു താനിക്കൽ , സുഗമ...

കൂടുതൽ വായിക്കുക